രാജു നാരായണ സ്വാമി : അറിയപ്പെടേണ്ട വ്യക്തിത്വം
" ഒന്നാമന് പിറന്നാൾ സമ്മാനം" ഇതായിരുന്നു സ്വാമിക്ക് എസ് എസ് എൽ സി പരീക്ഷയിൽ ഒന്നാം റാങ്ക് കിട്ടിയപ്പോൾ മാതൃഭൂമിയുടെ പ്രധാന തലവാചകം. പിന്നീട് റാങ്കുകളുടെ ഘോഷയാത്രയായിരുന്നോ അതോ റാങ്കുകൾ സ്വാമിയുടെ വഴിയിൽ പൂമെത്ത വിരിക്കുകയായിരുന്നോ എന്ന് സംശയിക്കാം. ഒടുവിൽ ഐ ഐ ടി യിൽ നിന്നും ഒന്നാം റാങ്കോടെ പുറത്തുവന്ന സ്വാമി നേരെ പോയത് അമേരിക്കയെ സേവിക്കാനായിരുന്നില്ല, സിവിൽ സർവീസിലൂടെ മാതൃരാജ്യത്തെ സേവിക്കാനായിരുന്നു. ഒന്നാം റാങ്കോടെ അഡ്മിഷൻ. ഒരു ഫൈനൽ ഇന്റർവ്യൂ വിലെ നിരവധി ചോദ്യങ്ങൾ, അതിനു നൽകിയ ഉത്തരങ്ങൾ.. ഓരോന്നും ക്രമപ്രകാരം ഓർത്തെടുത്തു അടുത്ത ലക്കത്തിലെ കോമ്പറ്റിഷൻ സക്സസ്സ് റിവ്യൂ വിൽ അദ്ദേഹം പ്രസിദ്ധീകരിച്ചത് വായിച്ചവർക്കൊക്കെ തോന്നിക്കാണും - ആൾ ചില്ലറക്കാരനല്ല, വെറും പഠിപ്പിസ്റ്റും അല്ല. പുലിയാണ്. പുപ്പുലി. ഈ പുലിയാണ് പിന്നീട് സുരേഷ് കുമാർ ഐ എ എസ്സിനോടും ഋഷിരാജ് സിങ്ങിനോടും ഒപ്പം എലിയെ പിടിക്കാനിറങ്ങിയ പൂച്ച. അന്ന് മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന സ്വാമി ഇപ്പോൾ എവിടെ? കഴിഞ്ഞ വർഷം ദുബായ് അക്കാഡമിക് സിറ്റിയിലുള്ള BITS -PILANI കോളേജിൽ വിദ്യാർത്ഥികൾക്കുള്ള ശാസ്ത്ര പ്രതിഭാ